കൊച്ചി: ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ കൂട്ടായ്മ മാക്ടയുടെ പ്രഥമ സദാനന്ദ പുരസ്കാരം സംവിധായകന് സക്കരിയ്യക്ക്. 10,001 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണു പുരസ്കാരം. മാക്ടയുടെ 25ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പുരസ്കാരം നല്‍കിയത്.
മികച്ച പുതുസംവിധായകനാണ് പുരസ്കാരം നല്‍കുന്നത്. പള്ളുരുത്തി അക്കേരി പറമ്പില്‍ എആര്‍ സദാനന്ദയുടെ ഓര്‍മ്മയ്ക്കായാണു പുരസ്കാരം പ്രഖ്യാപിച്ചത്. നവംബര്‍ മൂന്നിന് നടക്കുന്ന മാക്ടയുടെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്ലില്‍ പുരസ്കാരം സമ്മാനിക്കും.