ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയിലൂടെ പുറത്താകുന്നവർക്കായി ഇന്ത്യയിൽ എവിടെയും ഡിറ്റൻഷൻ ക്യാമ്പുകൾ ഇല്ലെന്ന നരേന്ദ്ര മോദിയുടെ പ്രസ്താവന യെ പൊളിച്ചടുക്കി മാധ്യമപ്രവർത്തകൻ. ഞായറാഴ്ച രാംലീല മൈതാനത്ത് ബിജെപി റാലിക്കിടെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, രാജ്യത്ത് എവിടെയും പുറത്താക്കപ്പെടുന്ന വർക്ക് ഡിറ്റൻഷൻ ക്യാമ്പുകൾ ഇല്ലെന്ന് മോദി പ്രസ്താവിച്ചിരുന്നു. ഇതിനെതിരെയാണ് യുവ മാധ്യമപ്രവർത്തകനായ കെ.എ സലീം ഫേസ്ബുക്കിലൂടെ രംഗത്ത് വന്നത്.
അസമിലെ ഗോല്‍പ്പാര ജില്ലയിലെ ദൊമുനിയില്‍ നിര്‍മിക്കുന്ന ഡിറ്റന്‍ഷന്‍ സെന്ററുകള്‍
അസമിലെ ഡിറ്റൻഷൻ ക്യാമ്പുകളുടെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചാണ് മോദിയുടെ പച്ച നുണ ക്കെതിരെ രംഗത്തെത്തിയത്.
“അസമിലെപൗരത്വപ്പട്ടികയില് നിന്ന് പുറത്താകുന്നവര്‍ക്കായി രാജ്യത്ത്, മോദി ഇല്ലെന്ന് പറഞ്ഞ തടങ്കല്‍പ്പാളയം ഞാന്‍ കണ്ടിട്ടുണ്ട്. അസമിലെ ഗോല്‍പ്പാര ജില്ലയിലെ ദൊമുനിയില്‍. അവിടെ കുറെ സമയം ചെലവഴിച്ചിട്ടുണ്ട്. അവിടുത്തെ ജോലിക്കാരോട് സംസാരിച്ചിട്ടുണ്ട്. അതിനുള്ളില്‍ നടന്ന് കണ്ടിട്ടുണ്ട്. അന്നത്തെ റിപോര്‍ട്ടും അന്നെടുത്ത കൂടുതല്‍ ചിത്രങ്ങളും കാണൂ. നുണ അഡ്മിനിസ്ട്രേഷന്റെ ഭാഗമാക്കിയൊരുത്തനാണ് രാജ്യം ഭരിക്കുന്നത് ” സലിം കുറിച്ചു.
മാസങ്ങൾക്ക് മുമ്പ് സുപ്രഭാതം ദിനപത്രത്തിനായി അസം സന്ദർശിച്ചിരുന്നു സലിം.
ബോളിവുഡ് താരം അനുരാഗ് കശ്യപും രാജ്യത്ത് ഡിറ്റൻഷൻ ക്യാമ്പുകൾ ഉണ്ടെന്ന് കാട്ടി റീട്വീറ്റ് ചെയ്തിരുന്നു.