ജയ്പൂർ: ജയ്പുരിൽ നടന്ന ആറാമത് ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം മലയാള ചലച്ചിത്ര നടിയും സഹ സംവിധായികയുമായ ജോളി ചിറയത്തിന്.
കോട്ടയം കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ അരുൺ എം.എസ്. സംവിധാനം ചെയ്ത ‘സൈക്കിൾ’ എന്ന ഷോർട്ട് ഫിലിമിലെ അഭിനയത്തിനാണ് അവാർഡ് ലഭിച്ചത്. ജയ്പൂരിൽ നടന്ന ആറാമത് പിങ്ക് സിറ്റി ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റ്വലിൽ ഇൻഡ്യൻ ഷോർട്ട് ഫിലിമുകളുടെ വിഭാഗത്തിലാണ് ‘സൈക്കിൾ’ മത്സരിച്ചത്.
അങ്ങനെ പകച്ച് പകച്ച് അഭിനയിച്ചെങ്കിലും എനിക്കും കിട്ടി ഒരവാർഡ് എന്നായിരുന്നു ജോളി ഫേസ് ബുക്കിൽ സന്തോഷം പങ്കുവെച്ചത്