ന്യൂഡല്‍ഹി: ജസ്റ്റിസ് ശരത് അരവിന്ദ് ബോബ്‌ഡെയെ അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസായി തിരഞ്ഞെടുത്തുള്ള ഉത്തരവില്‍ രാഷ്ട്രപതി ഒപ്പുവെച്ചു. നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നവംബര്‍ 17ന് വിരമിക്കുകയാണ്. ഇതേതുടര്‍ന്നാണ് പുതിയ ചീഫ് ജസ്റ്റിസിനെ നിയമിച്ചുള്ള ഉത്തരവില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചത്.
നവംബര്‍ 18ന് ബോബ്‌ഡെ ചുമലയേല്‍ക്കും. രണ്ടായിരത്തിലാണ് ജസ്റ്റിസ് ബോബ്‌ഡെ മഹാരാഷ്ട്ര ഹൈക്കോടതി അഡീഷനല്‍ ജഡ്ജിയായി നിയമിതനായത്. തുടര്‍ന്ന് 2012 ഒക്ടോബറില്‍ മധ്യപ്രദേശ് ചീഫ് ജസ്റ്റിസായി. 2013 ഏപ്രിലിലാണ് സുപ്രീം കോടതി ജഡ്ജിയായി നിയമിതനായത്.
നേരത്തെ രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെ ലൈംഗികാരോപണം ഉയര്‍ന്നപ്പോള്‍ അന്വേഷണ സമിതിയില്‍ ജസ്റ്റിസ് ബോബ്‌ഡെയുമുണ്ടായിരുന്നു. തുടര്‍ന്ന് അന്വേഷണസംഘം ഗൊഗോയിക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയായിരുന്നു.