കോഴിക്കോട്: നവാഗത സംവിധായകനായ ശരത് സത്യ അണിയിച്ചൊരുക്കിയ ‘ഒരു ഊബര്‍ ഈറ്റ്‌സ് പ്രണയകഥ’ മ്യൂസിക്കല്‍ ആല്‍ബം ക്രിസ്മസിനു പുറത്തിറങ്ങും. കേവലമൊരു മ്യൂസിക്കല്‍ ആല്‍ബമെന്ന് പറഞ്ഞ് ഒതുക്കാന്‍ വരട്ടെ. പറഞ്ഞു പഴകിപ്പുളിച്ച കഥയില്‍നിന്ന് മാറി തികച്ചും വ്യത്യസ്തമായി ഡിജിറ്റല്‍ യുഗത്തിലെ പ്രണയ ജോഡികളുടെ കഥ പറയുകയാണ് ‘ഒരു ഊബര്‍ ഈറ്റ്‌സ് പ്രണയകഥ’യിലൂടെ നവാഗത സംവിധായകന്‍. റഷീദ് ഉള്ള്യേരിയാണ് പ്രൊഡ്യൂസര്‍. പ്രിയ, മഹേഷ് എന്നിവരാണ് ആല്‍ബത്തിലുടനീളം അഭിനയിച്ചത്.

ശരത് സത്യ, സംവിധായകന്‍

ഭക്ഷണം ഓര്‍ഡര്‍ ചെയ്ത യുവതി ഡെലിവറി ചെയ്യാനെത്തിയ യുവാവുമായി പ്രണയത്തിലാവുകയും തുടര്‍ന്ന് നടക്കുന്ന രസകരമായ സംഭവങ്ങളുമാണ് മനോഹരമായ ആല്‍ബം പാട്ടിലൂടെ ദൃശ്യസാധ്യമാകുന്നത്.

കാമറ: അരുണ്‍ അടിമാലി, റോബി. അസോസിയേറ്റ് കാമറ ആന്റ് ഹെലി ക്യാം: ബിനു സി. ബെന്നി, പൊഡക്ഷന്‍ ഡിസൈനര്‍: നൂബിന്‍ ജോണി, അസോസിയേറ്റ് ഡയരക്ടര്‍: അര്‍ജുന്‍ എസ്. സംഗീതം, വരികള്‍, പാടിയത്: രജീഷ് ചന്ദു. ബി.ബി.എം: അനില്‍, മ്യൂസിക് മോജോ: ആദര്‍ശ് ശ്രീരാം, പോസ്റ്റ് പ്രൊഡക്ഷന്‍: സജു ദാമോദര്‍, എഫക്ട്‌സ്: രാജേഷ് പി, എഡിറ്റര്‍: ഇബ്രു, മേക്കപ്പ്: സനീഫ്.