കൊച്ചി: പാലാരിവട്ടം മേല്‍പാലം അഴിമതി കേസിലെ ഗൂഢാലോചനയില്‍ ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് വിജിലന്‍സ്. ഇപ്പോള്‍ പ്രതിപ്പട്ടികയില്‍ ഉള്ളവര്‍ക്കു പുറമെ ഇനിയും നിരവധി പേര് പുറത്തുണ്ട്. ഈ നേതാക്കള്‍ ആരെല്ലാമാണെന്ന് കരാറുകാരന് സുമിത് ഗോയലിന് കൃത്യമായി അറിയാവുന്നതാണ്. എന്നാല്‍ ഇവരുടെ പേരു വെലിപ്പെടുത്താന്‍ അദ്ദേഹം ഭയപ്പെടുകയാണെന്നും വിജിലന്‍സ് പറയുന്നു. അതേസമയം കരാറുകാരന് സുമിത് ഗോയലിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വിജിലന്‍സ് റിപ്പോര്‍ട്ട് നല്കി.
കേസുമായി ബന്ധപ്പെട്ട് നേരത്തെ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ചോദ്യംചെയ്തിരുന്നു. പാലാരിവട്ടം പണമിടപാട് സംബന്ധിച്ച എല്ലാ രേഖകളിലും മുന്‍ മന്ത്രിയായ ഇബ്രാഹിം കുഞ്ഞ് ഇടപെട്ടിട്ടുണ്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജും ഇബ്രാഹിംകുഞ്ഞിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.
പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവുകളും അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ അറിവോടെയാണെന്നാണ് ടി.ഒ സൂരജ് പറഞ്ഞത്. onspiras