കൊച്ചി: പൗരത്വനിയമ ഭേദഗതിക്കെതിരെ ഫെയ്‌സ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തുന്ന പീപ്പിള്‍സ് ലോങ് മാര്‍ച്ചിന് തുടക്കം. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സറ്റേഡിയത്തില്‍ നിന്ന് ആരംഭിച്ച റാലി കൊച്ചി ഷിപ്പ് യാര്‍ഡിന് മുന്നില്‍ സമാപിക്കും. സിനിമ സാംസ്‌കാരിക രംഗത്തെ പ്രമുഖരും സാമൂഹിക പ്രവര്‍ത്തകരുമാണ് റാലിക്ക് നേതൃത്വം നല്‍കുന്നത്.
മാര്‍ച്ചില്‍ എന്‍.എസ് മാധവന്‍, വേണു (ക്യാമറാമാന്‍), കമല്‍, രാജീവ് രവി, ആഷിഖ് അബു, റീമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, ലിജോ ജോസ് പെല്ലിശ്ശേരി, ദിലീഷ് പോത്തന്‍, ശീതള്‍ ശ്യാം, എന്‍.എം പിയേഴ്സന്‍, ഫാ. അഗസ്റ്റിന്‍ വട്ടോളി, വി.എം ഗിരിജ, അന്‍വര്‍ അലി, എസ്. ഹരീഷ്, ഉണ്ണി ആര്‍, ശ്യാം, ഷയിന്‍ നിഗം, പുഷ്‌കരന്‍ തുടങ്ങിയവര്‍ പങ്കെടുന്നുണ്ട്.