തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസില്‍ സി.ബി.ഐയുടെ നിരീക്ഷണം സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തിനുള്ള പ്രഹരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് സി.ബി.ഐ ആണ് ഇനി അന്വേഷിക്കുക. പ്രതികളുടെ ബന്ധുക്കളെ സാക്ഷികളാക്കിയതുള്‍പ്പെടെ ക്രമക്കേട് നടത്തി കേസ് അട്ടിമറിക്കാനാണ് പൊലീസ് ശ്രമിച്ചത്. പോലീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന പിണറായി വിജയന്‍ ഉടന്‍ രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണമായും വായിക്കാം:

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ സി.പി.എം അരുംകൊല ചെയ്ത കേസിലെ കുറ്റപത്രം പോലും റദ്ദ് ചെയ്താണ് സി.ബി.ഐക്ക് കൈമാറിയിരിക്കുന്നത്. പ്രതികളുടെ ബന്ധുക്കളെ സാക്ഷികളാക്കിയതുള്‍പ്പെടെ ക്രമക്കേട് നടത്തി കേസ് അട്ടിമറിക്കാനാണ് പൊലിസ് ശ്രമിച്ചത്. പോലീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന പിണറായി വിജയന്‍ ഉടന്‍ രാജിവയ്ക്കണം

*പെരിയ ഇരട്ടക്കൊലക്കേസ് ഹൈക്കോടതി സിബിഐയ്ക്ക് വിട്ടുകൊണ്ട് കോടതി നടത്തിയ നിരീക്ഷണം അക്രമരാഷ്ട്രീയത്തിനെതിരായ പ്രഹരമാണ്. ഈ കുറ്റപത്രം അനുസരിച്ച് വിചാരണ നടന്നാല്‍ പ്രതികള്‍ ശിക്ഷിക്കപ്പെടില്ലെന്നും വിമര്‍ശിച്ചു.പൊലീസ് അന്വേഷണത്തില്‍ വിശ്വാസ്യതയില്ല. സാക്ഷികളേക്കാള്‍ പൊലീസ് പ്രതികളെ വിശ്വാസത്തിലെടുത്തു.
*ഫൊറന്‍സിക് സര്‍ജന്റെ മൊഴി യഥാസമയം രേഖപ്പെടുത്തിയില്ല.
*പ്രതികളെ അറസ്റ്റ് ചെയ്തില്ല, അവര്‍ക്ക് കീഴടങ്ങാന്‍ അവസരം നല്‍കി.
*പൊലീസ് അന്വേഷണം നീതിപൂര്‍വകമല്ലെന്നും രാഷ്ട്രീയ ചായ്!വുണ്ടായതായും കോടതി നിരീക്ഷിച്ചു.
*പെരിയ ഇരട്ടക്കൊല ആസൂത്രണം ചെയ്തത് സിപിഎം ആകാന്‍ സാധ്യതയെന്ന് ഹൈക്കോടതി.
*രാഷ്ട്രീയകൊലപാതകമെന്ന് എഫ്‌ഐആറില്‍ത്തന്നെ വ്യക്തം.
*പ്രതികള്‍ കൊലയ്ക്കുശേഷം പാര്‍ട്ടി ഓഫിസില്‍ പോയത് പൊലീസ് ഗൗരവമായെടുത്തില്ല.

olling=”no” frameborder=”0″ allowTransparency=”true” allow=”encrypted-media”></iframe>