ഗസ്സയിലെ ഫോട്ടോഗ്രാഫര്‍, ഫിലിം മേക്കര്‍, വളണ്ടിയര്‍ തുടങ്ങിയ മേഖലയില്‍ ശ്രദ്ധേയനായ വാലിദ് മഹ്മൂദിന്റെ ചിത്രങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇസ്രായേല്‍ കിരാതവാഴ്ചയ്‌ക്കെതിരേ പ്രതികരിക്കുന്നതില്‍ മുന്നില്‍ നിന്ന് വാലിദ് അവിടെ നടക്കുന്ന മനുഷ്യത്വരഹിതമായ അതിക്രമങ്ങളെ ലോകത്തിനു മുന്നില്‍ പകര്‍ത്തിനല്‍കുകയും ചെയ്യുന്നുണ്ട്. ഗസ്സ സ്ട്രിപ്പിലാണ് നിലവില്‍ താമസിക്കുന്നത്.

അഭംഗുരം തുടരുന്ന ഇസ്രായേല്‍ സേനയുടെ ക്രൂരതകള്‍ക്കിരയാകുന്നത് ദിനേന നിരവധി കുട്ടികളാണ്. ഇളംപ്രായത്തില്‍ തന്നെ ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ട് മണ്ണിനടിയിലേക്ക് ഊര്‍ന്നിറങ്ങുന്ന കുട്ടികളുടെ വിവരങ്ങള്‍ ലോകമനസാക്ഷിക്കു മുന്നില്‍ പങ്കുവയ്ക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തുന്ന വാലിദ് അല്‍ ജസീറയിലടക്കം നിരവധി മാധ്യമങ്ങളില്‍ ആര്‍ട്ടിക്കിളുകളും ചിത്രക്കുറിപ്പുകളും നല്‍കിയിട്ടുണ്ട്.


2018 ജൂണ്‍ ഒന്നിന് ഇസ്രായേല്‍ ക്രൂരതയില്‍ കൊലചെയ്യപ്പെട്ട മുഹമ്മദ് അല്‍ ജാദിലിയുടെ മക്കള്‍ പൊട്ടിക്കരയുന്നു- കൂടെ മാതാവ്

ഗസയില്‍ കഴിഞ്ഞ റമദാന്‍ മാസത്തില്‍ നോമ്പു തുറക്കുന്നവര്‍

ഇസ്രായേല്‍ നരനായാട്ടിനു മുമ്പ് വര്‍ണങ്ങള്‍ വിതറിയായിരുന്നു ഗസ്സയില്‍ റമദാനെ വരവേറ്റിരുന്നത്. കഴിഞ്ഞ റമദാനിലെ കാഴ്ച രണ്ടാമത്തെ ചിത്രത്തില്‍


തുടരുന്ന ബോംബിങ്ങിനിടയില്‍ അഭയം തേടി പുറപ്പെട്ടവര്‍. 2018 കഴിഞ്ഞ മെയ് അഞ്ചിന് എടുത്ത ചിത്രം

ഈ കാണുന്നതൊന്നും പുതുവര്‍ഷത്തെ വരവേറ്റു കൊണ്ടുള്ള പൂത്തിരികളല്ല. ദിനേന ഇസ്രേയേല്‍ നടത്തുന്ന ബോംബിങ്ങിന്റെ അതിവിദൂരത്തുനിന്നുള്ള കാഴ്ച


സെബ അറ, സിറിയയുടെ മണ്ണില്‍പൊലിഞ്ഞുപോയ കുഞ്ഞുബാല്യം. ശത്രുക്കളുടെ വെടിയുണ്ടയേറ്റ് ഉമ്മയും ലോകം വിട്ടുപോയി

തകര്‍ന്ന വീടിനു മുന്നില്‍ പൊട്ടിക്കരയുന്ന വീട്ടമ്മ
തകര്‍ന്ന വീടിനുള്ളില്‍ എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുന്ന കുട്ടികള്‍

ഗാസയിലെ കഠിനമായ സാഹചര്യം കാരണം ഇവര്‍ ഈ മൃഗങ്ങളെ നഗരത്തിന് പുറത്തുകൊണ്ടുപോവുകയാണ്. മൃഗങ്ങള്‍ക്ക് ഇവിടെ താമസിക്കാനുള്ള അടിസ്ഥാന സൗകര്യം പോലും നഷ്ടപ്പെട്ടിരിക്കുകയാണ്. ഇവയുടെ അതിജീവനത്തിനും പലസ്തീന്‍ യുവാക്കള്‍ രംഗത്തുണ്ട്


തകര്‍ന്ന കെട്ടിടാവശിഷ്ടത്തിനുള്ളിലെ കാമറയില്‍ പതിഞ്ഞിരിക്കുന്ന കുട്ടിയുടെ ചിത്രം
ഗ്രറ്റ് മാര്‍ച്ചില്‍ പങ്കെടുത്ത ഫലസ്തീനി യുവാക്കള്‍ ഇസ്രായേല്‍ ടാങ്കിനെതിരേ പ്രതികരിക്കുന്നു

ഗ്രേറ്റ് മാര്‍ച്ചില്‍ പങ്കെടുത്തവര്‍ക്കെതിര് ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വളണ്ടിയര്‍മാര്‍

ഗസയിലേക്ക് നീങ്ങുന്ന ഇസ്രായേല്‍ ടാങ്കുകള്‍
തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിന്നും പ്രതീക്ഷയുടെ പച്ചത്തുരുത്തായി ഉയര്‍ന്നുവരുന്ന ചെടികള്‍