ഗസ്സയിലെ ഫോട്ടോഗ്രാഫര്‍, ഫിലിം മേക്കര്‍, വളണ്ടിയര്‍ തുടങ്ങിയ മേഖലയില്‍ ശ്രദ്ധേയനായ വാലിദ് മഹ്മൂദിന്റെ ചിത്രങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇസ്രായേല്‍ കിരാതവാഴ്ചയ്‌ക്കെതിരേ പ്രതികരിക്കുന്നതില്‍ മുന്നില്‍ നിന്ന് വാലിദ് അവിടെ നടക്കുന്ന മനുഷ്യത്വരഹിതമായ അതിക്രമങ്ങളെ ലോകത്തിനു മുന്നില്‍ പകര്‍ത്തിനല്‍കുകയും ചെയ്യുന്നുണ്ട്. ഗസ്സ സ്ട്രിപ്പിലാണ് നിലവില്‍ താമസിക്കുന്നത്.
അഭംഗുരം തുടരുന്ന ഇസ്രായേല്‍ സേനയുടെ ക്രൂരതകള്‍ക്കിരയാകുന്നത് ദിനേന നിരവധി കുട്ടികളാണ്. ഇളംപ്രായത്തില്‍ തന്നെ ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ട് മണ്ണിനടിയിലേക്ക് ഊര്‍ന്നിറങ്ങുന്ന കുട്ടികളുടെ വിവരങ്ങള്‍ ലോകമനസാക്ഷിക്കു മുന്നില്‍ പങ്കുവയ്ക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തുന്ന വാലിദ് അല്‍ ജസീറയിലടക്കം നിരവധി മാധ്യമങ്ങളില്‍ ആര്‍ട്ടിക്കിളുകളും ചിത്രക്കുറിപ്പുകളും നല്‍കിയിട്ടുണ്ട്.