2008ല്‍ അല്‍അക്‌സ സര്‍വകലാശാലയില്‍ നിന്ന് മീഡിയയില്‍ ബിരുദം നേടിയ ആബിദ് സകോട്ട് ഗസയിലെ ജനങ്ങളുടെ കയ്‌പേറിയ യാഥാര്‍ഥ്യം ദൈനംദിന അടിസ്ഥാനത്തില്‍ രേഖപ്പെടുത്തുന്നതിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2018ലെ ഐ.സി.ആര്‍.സി ഫോട്ടോഗ്രഫി മത്സരത്തില്‍ പ്രൈസ് നേടിയ ആബിദിന് ദാരിദ്ര്യവും അടച്ചുപൂട്ടലും തകര്‍ത്ത പ്രതീക്ഷകളും സ്വപ്നങ്ങളും നിറഞ്ഞ ഒരുകഥ തന്നെ പറയാനുണ്ട്. അവയത്രയും ചിത്രങ്ങളായി നമുക്ക് മുമ്പിലേക്ക് തുറന്നുവയ്ക്കുകയാണ് ആബിദ് എന്ന ഫലസ്തീന്‍ തെരുവിലെ ഫോട്ടോഗ്രാഫര്‍.
ഗസയ്ക്കും ഈജിപ്തിനുമിടയിലുള്ള റാഫ ക്രോസിംഗില്‍ വെച്ചാണ് മിക്ക ഫോട്ടോകളും എടുത്തിട്ടുള്ളത്. ഗസയിലുള്ളവര്‍ക്ക് പുറം ലോകത്തേക്ക് പ്രവേശിക്കാനുള്ള ഏക കവാടമാണിത്. ഗാസയിലെ ചെറുപ്പക്കാരുടെ ജീവിതം മനസ്സിലാക്കാന്‍ ആബിദിന്റെ ചിത്രങ്ങള്‍ ഏറെ ഉപകാരപ്പെടുമെന്നത് തീര്‍ച്ച.
ഒരു ദശാബ്ദത്തിലേറെയായി ഗസ ഭീതിയുടെ മുനയിലാണു ജീവിക്കുന്നത്. സാമ്പത്തികമായും സാമൂഹികമായും തളര്‍ന്ന ഫലസ്തീന്‍ ജനതയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ് അതിവിദൂരായ ഭാവിയില്‍ പോലും സാധ്യമാകില്ല. അത്രമേല്‍ കടുത്ത നിയന്ത്രണങ്ങള്‍ക്കുള്ളിലാണ് അവര്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. ഇവിടെ യൂണിവേഴ്‌സിറ്റി ബിരുദധാരികളില്‍ എഴുപത് ശതമാനവും തൊഴിലില്ലാത്തവരാണെന്നത് ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യമാണ്.
ആബിദ് സകോട്ട് പകര്‍ത്തിയ ചിത്രങ്ങള്‍…..