ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിക്കെതിരേ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കു നേരെ പൊലീസ് വെടിവയ്പ്പ്. മൂന്ന്
പേര്‍ കൊല്ലപ്പെട്ടു. മംഗളൂരുവില്‍ രണ്ടു
പേരും ലഖ്‌നൗവില്‍ ഒരാളും മരിച്ചെന്ന് വിവിധ ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. മംഗളൂരുവില്‍ വിദ്യാര്‍ഥി ബഹുജന പ്രതിഷേധത്തിനിടെ പൊലീസ് വെടിയുതിര്‍ക്കുകയാണെന്ന് പറയപ്പെടുന്നു. ജലീല്‍, നൗഷിന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. മുന്‍ മേയറും കോണ്‍ഗ്രസ് നേതാവുമായ അഷ്‌റഫിനെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
റബര്‍ ബുള്ളറ്റ് ഉപയോഗിച്ചാണ് പൊലീസ് വെടിയുതിര്‍ത്തത്. ബന്തര്‍ പൊലീസ് സ്റ്റേഷനു സമീപത്താണ് വെടിവയ്പ്പുണ്ടായത്.
ലഖ്‌നോവില്‍ ഉച്ചയോടെയാണ് സമരം ശക്തമായത്. പൊലീസും സമരക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഒരാള്‍ കൊല്ലപ്പെട്ടതെന്ന് അറിയുന്നു. ലഖ്‌നോവില്‍ കണ്ണീര്‍ വാതകവും ഗ്രനേഡും പ്രതിഷേധക്കാര്‍ക്കു നേരെ പൊലീസ് പ്രയോഗിച്ചു. നാലു പേര്‍ക്ക് വെടിവയ്പ്പില്‍ പരുക്കേറ്റു.