ലണ്ടന്‍: പൗരത്വ നിയമ ഭേദഗതിക്കെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു. ഇന്ത്യന്‍ പൗരന്മാര്‍ താമസിക്കുന്ന ലണ്ടന്‍, യു.എസ് എന്നിവിടങ്ങളിലും മറ്റിതര രാജ്യങ്ങളിലും പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്.
ഡല്‍ഹിയിലെ ജാമിഅ മില്ലിയ്യ സര്‍വ്വകലാശാലകളില്‍ നിന്ന് തുടക്കം കുറിച്ച പ്രക്ഷോഭം രാജ്യമാകെ പടര്‍ന്നുകൊണ്ടിരിക്കെയാണ് വിവിധ രാജ്യങ്ങളിലും പ്രതിഷേധം നടക്കുന്നത്. കഴിഞ്ഞദിവസം ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫിസിനു മുന്നില്‍ നടന്ന പ്രതിഷേധ സമരത്തില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പ് ആണ് പരിപാടി സംഘടിപ്പിച്ചത്.
പ്രതിഷേധത്തില്‍ മലയാളി മുസ്ലിം കമ്മ്യൂണിറ്റി വെല്‍ഫെയര്‍, കെ.എം.സിസി തുടങ്ങിയ സംഘടനകളും ഐക്യദാര്‍ഢ്യവുമായി എത്തിയിരുന്നു. ഇന്ത്യന്‍ ഹൈകമ്മിഷന്‍ ഓഫീസിനു മുന്നില്‍ നൂറുകണക്കിനു പേര്‍ പങ്കെടുത്തു.