കൊല്‍ക്കത്ത: ബി.ജെ.പിയുടെ ലക്ഷ്യം ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കലാണെന്നും അല്ലാതെ വികസനമല്ലെന്നും ശശി തരൂര്‍ എംപി. കൊല്‍ക്കത്ത ലിറ്റററി മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യം ഭരിക്കുന്ന ‘തുക്ടെ തുക്ടെ ഗ്യാങ്’ രാജ്യത്തെ ഭിന്നിപ്പിക്കുകയാണ്. ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന ബ്രിട്ടീഷുകാരുടെ തന്ത്രമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രയോഗിക്കുന്നതത്. പ്രതിപക്ഷത്തെ ആക്രമിക്കാനാണ് ബി.ജെ.പി ‘തുക്ടെ തുക്ടെ ഗ്യാങ്’ എന്ന പ്രയോഗം ഉപയോഗിക്കുന്നത്. പ്രത്യേകിച്ച് ഇടതുപക്ഷത്തെയും അവരെ പിന്തുണയ്ക്കുന്ന സംഘടനകളെയുമാണ് അവര്‍ ലക്ഷ്യംവയ്ക്കുന്നതെന്നും ശശി തരൂര്‍ കുറ്റപ്പെടുത്തി.