കണ്ണൂർ: പൗരത്വ നിയമ ഭേദഗതി ക്കെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ ആർ.എസ്.എസ് അക്രമം. കണ്ണൂർ മമ്പറം ഇന്ദിരാഗാന്ധി കോളേജ് വിദ്യാർത്ഥികൾക്ക് നേരെയാണ് ആണ് ആർ.എസ്.എസ് ഗുണ്ടകൾ അക്രമം അഴിച്ചുവിട്ടത്. നിരവധി വിദ്യാർഥികൾക്ക് പരുക്കേറ്റു. പൊലീസ് നോക്കിനിൽക്കെയാണ് അക്രമം.
വിദ്യാർഥികൾ ഇടപെടാൻ പറഞ്ഞിട്ടും പൊലിസ് ഒന്നും ചെയ്തിട്ടില്ലെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ബുധനാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. കോളേജ് ക്യാമ്പസിൽ നിന്ന് പ്രകടനമായി എത്തിയ വിദ്യാർഥികൾക്ക് നേരെ മമ്പറം ടൗണിൽ വച്ചായിരുന്നു ആർ.എസ്.എസ് ഗുണ്ടാ സംഘം ആക്രമിച്ചത്. പ്രകടനത്തിനുനേരെ സോഡാ കുപ്പികളും ബിയർ കുപ്പികളും വലിച്ചെറിഞ്ഞു. ഇതേത്തുടർന്ന് വിദ്യാർഥികൾ ചിതറിയോടി.
അതേസമയം നാട്ടുകാർ വിവരം പോലീസിൽ അറിയിച്ചെങ്കിലും പോലീസ് എത്താൻ വൈകിയതായി ആരോപണം ഉയർന്നിട്ടുണ്ട്.
പൊലീസ് അനാസ്ഥക്കും ആർ.എസ്.എസ് അക്രമത്തിനുമെതിരെ വൈകുന്നേരം നിരവധി സംഘടനകളുടെ നേത്യത്വത്തിൽ മമ്പറത്ത് പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്.