ചെന്നൈ: ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ ദലിത് കാമറ സ്ഥാപകനും ആക്ടിവിസ്റ്റുമായ ഡോ. രവിചന്ദ്രന്‍ ബത്ര എന്ന റഈസ് മുഹമ്മദിനെ വേട്ടയാടി തമിഴ്നാട് പൊലീസ്. താന്‍ ഇഷ്ടപ്പെട്ട ആശയം സ്വമേധയാ സ്വീകരിച്ചതിന്റെ പേരില്‍ തന്നെ തമിഴ്നാട് പൊലീസ് നിരന്തരം ചോദ്യം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഏതു മതവും വിശ്വസിക്കാനും പ്രചരിപ്പിക്കാനും സ്വാതന്ത്ര്യമുണ്ടായിരിക്കെ ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ തനിക്ക് അധികാരികളില്‍നിന്ന് ഏറെ അപമാനം നേരിടേണ്ടി വന്നിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. പൗരത്വ നിഷേധത്തിനെതിരായ പ്രക്ഷോഭ സമ്മേളനത്തില്‍ കഴിഞ്ഞ ജനുവരി 31നു രോഹിത് വെമുലയുടെ ജന്മദിനത്തിലാണ് കൊടുങ്ങല്ലൂര്‍ ചേരമാന്പള്ളിയില് വെച്ച് ഡോ. രവിചന്ദ്രന്‍ ഔദ്യോഗികമായി റഈസ് മുഹമ്മദ് എന്ന പേര് സ്വീകരിച്ചത്.
ഇന്ത്യന്‍ സാമൂഹ്യ രാഷ്ടീയഘടനയെ അടക്കിവാഴുന്ന ബ്രാഹ്മണ വ്യവസ്ഥയില്‍
നിന്ന് സമ്പൂര്‍ണ വിമോചനം നേടാതെ സംഘ്പരിവാര്‍ ഫാഷിസത്തിനെതിരായ
സമരം സത്യസന്ധമാവില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് ഇസ്ലാം സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.