UnlockMedia | Kerala's Best News Portal

തകർത്തഭിനയിക്കാൻ ടിക് ടോക് താരം ഷാരിക്ക്; അണിയറയിലൊരുങ്ങി ആദ്യ സിനിമ

കോഴിക്കോട്: കുഞ്ഞുകുഞ്ഞു വീഡിയോകളിലൂടെ ടിക് ടോക്കിൽ മലയാളികളുടെ ഇഷ്ടതാരമായി മാറിയ ഷാരിക് ഇനി ബിഗ് സ്ക്രീനിലേക്ക്. താൻ ആദ്യമായി അഭിനയിക്കുന്ന പുതിയ മൂവിയുടെ പ്രവർത്തനങ്ങൾ നടന്നുവരുന്നതായി ഷാരിക് ഇൻസ്റ്റ ഗ്രാം ലൈവിൽ അറിയിച്ചു. സിനിമയുടെ ടൈറ്റിൽ പുറത്തുവിട്ടിട്ടില്ല. പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഈ മാസം പത്താം തിയതി പുറത്തിറങ്ങും. നവാഗതൻ പൊന്നാനി സ്വദേശി കബീർ പുഴമ്പുറം സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണിത്. വിഷ്ണുപ്രിയ സത്യൻ ആണ് നായിക. ഇവരുടെ ആദ്യ സിനിമ കൂടിയാണ്.

കബീർ പുഴമ്പുറം ( സംവിധായകൻ)

സിനിമയുടെ നായകനും നായികയുo സംവിധായകനും പ്രൊഡ്യൂസറുമെല്ലാം പുതുമുഖങ്ങളാണെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ഈ മാസം പകുതിയോടെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങും. വർഷങ്ങളോളമായി സിനിമാ ആഗ്രഹവുമായി നടക്കുന്ന ഒരുപറ്റം ചെറുപ്പക്കാരുടെ ഉദ്യമമായതിനാൽ ചിത്രം തികച്ചും വ്യത്യസ്തമായിരിക്കുമെന്ന് അറിയുന്നു.

‘കുറേ നാളായി വീഡിയോകൾ ചെയ്തു നടക്കുന്നു. അടുത്ത സ്റ്റെപ്പ് എല്ലാവർക്കും സിനിമയാണ്. എനിക്ക് അങ്ങനെ ഒരു സിനിമ റെഡിയായി വന്നിട്ടുണ്ട്. അടുത്ത മാസത്തോടെ ഷൂട്ടിംഗ് ആരംഭിക്കും. ഞാനാണ് നായകൻ. വിഷ്ണുപ്രിയ സത്യൻ നായികയാണ്. എല്ലാവരും പുതുമുഖങ്ങളാണ്. അതുകൊണ്ട് തന്നെ ഇനിയും കൂടുതൽ നിങ്ങളുടെ സപ്പോർട്ട് ആവശ്യമാണ്. കുറച്ചുനാളായി ഇതിൻറെ പിന്നിൽ നടക്കുന്നു. കട്ട സപ്പോർട്ട് വേണം – ഷാരിക്ക് ലൈവിൽ പറഞ്ഞു. ഹസീബ് മേപ്പാട്ട് ആണ് പ്രൊഡ്യൂസർ. ബിനേഷ് മ്യൂസിക് ഡയരക്ടറുമാണ്.

Exit mobile version