കോഴിക്കോട്: പ്രണയത്തിന്റെ വ്യത്യസ്ത തലങ്ങളിലൂടെ കൊണ്ടുപോകുന്ന ഊബര്‍ ഈറ്റ്സ് പ്രണയകഥ നാളെ നിങ്ങളിലേക്കെത്തും. നവാഗത സംവിധായകനായ ശരത് സത്യനാണ് മ്യൂസിക്കല്‍ ആല്‍ബം അണിയിച്ചൊരുക്കിയത്. ചലച്ചിത്ര താരം ബിജു മേനോന്റെ ഒഫീഷ്യല്‍ ഫേസ് ബുക്ക് പേജിലൂടെ ചൊവ്വാഴ്ച വൈകിട്ട് ഏഴുമണിക്കാണ് റിലീസ് ചെയ്യുക.
ഭക്ഷണം ഓര്‍ഡര്‍ ചെയ്ത യുവതി ഡെലിവറി ചെയ്യാനെത്തിയ യുവാവുമായി പ്രണയത്തിലാവുകയും തുടര്‍ന്ന് നടക്കുന്ന രസകരമായ സംഭവങ്ങളുമാണ് മനോഹരമായ ആല്‍ബം പാട്ടിലൂടെ ദൃശ്യസാധ്യമാകുന്നത്.
കേവലമൊരു മ്യൂസിക്കല്‍ ആല്‍ബം എന്നതിലപ്പുറം തികച്ചും വ്യത്യസ്തത പുലര്‍ത്തുന്ന ഡിജിറ്റല്‍ യുഗത്തിലെ പ്രണയ ജോഡികളുടെ കഥ പറയുകയാണ് ‘ഒരു ഊബര്‍ ഈറ്റ്സ് പ്രണയകഥ’യിലൂടെ നവാഗത സംവിധായകന്. റഷീദ് ഉള്ള്യേരിയാണ് പ്രൊഡ്യൂസര്‍. പ്രിയ, മഹേഷ് എന്നിവരാണ് ആല്‍ബത്തിലുടനീളം അഭിനയിച്ചത്.
സ്റ്റുഡിയോ: ചലച്ചിത്രം. കാമറ: അരുണ്‍ അടിമാലി, ജോബി. അസോസിയേറ്റ് കാമറ ആന്റ് ഹെലി ക്യാം: ബിനു സി. ബെന്നി, പൊഡക്ഷന്‍ ഡിസൈനര്‍: നൂബിന് ജോണി, അസോസിയേറ്റ് ഡയരക്ടര്‍: അര്ജുന് എസ്. സംഗീതം, വരികള്‍ പാടിയത്: രജീഷ് ചന്ദു, ഫീമെയ്ല്‍ സിംഗര്‍: റിജുഷ. ബി.ബി.എം: അനില്‍, മ്യൂസിക് മോജോ: ആദര്‍ശ് ശ്രീരാം, പോസ്റ്റ് പ്രൊഡക്ഷന്‍: സജു ദാമോദര്‍, സൗണ്ട് ഡിസൈനിംഗ്: രാജേഷ് പി.എം, എഡിറ്റര്‍: ഇബ്രു, മേക്കപ്പ്: സനീഫ്.