ആലപ്പുഴ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരൂരിലും കോന്നിയിലും ഹിന്ദു സ്ഥാനാര്‍ഥി മതിയെന്ന് എസ്എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. മഞ്ചേശ്വരത്ത് കെ. സുരേന്ദ്രനെയും വട്ടിയൂര്‍കാവില്‍ കുമ്മനത്തെയും സ്ഥാനാര്‍ഥികളായി പരിഗണിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. എന്നാല്‍ ന്യൂനപക്ഷങ്ങള്‍ക്ക് സീറ്റ് നല്കിയാല് അത് ഹിന്ദു സമൂഹത്തോടുള്ള അവഗണനയാകും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം യു.ഡി.എഫും എല്‍.ഡി.എഫും സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ തുടങ്ങിയെന്നാണു വിവരം. ഒരു മാസം മാത്രം ബാക്കിനില്‍ക്കെ തിരക്കിട്ട ചര്‍ച്ചകളിലാണ് ഇരുമുന്നികളും.